എ ഡി ബാങ്കിൻ്റെ നേതൃത്വത്തിൽ കർഷകസംഗമം നടത്തി



മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും സംഘടിപ്പിക്കുന്ന 'കാർഷിക വികസന ബാങ്ക് ജനങ്ങൾക്കൊപ്പം' പരിപാടിയുടെ ഭാഗമായ കർഷക കൂട്ടായ്മ മരങ്ങാട്ടുപള്ളി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. താലൂക്കിലെ ഇരുപത്തിരണ്ട്
 പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റികളും ഉൾക്കൊള്ളുന്നതാണ് ബാങ്കിൻറെ പ്രവർത്തനപരിധി. ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. അഡ്വ.ബെറ്റി ഷാജു, എം എം തോമസ്, ജോൺസൺ പുളിക്കീൽ, പി എം മാത്യു ,കെ പി ജോസഫ്, അലക്സ് കെ കെ, ബാബു ടി ജി കൃഷി ഓഫീസർ ഡെന്നിസ് ജോർജ്, സെക്രട്ടറി ജോ പ്രസാദ്  തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments