രാഷ്ട്രീയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത : റോഷി അഗസ്റ്റിൻ

രാഷ്ട്രീയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത : റോഷി അഗസ്റ്റിൻ
 യുവതലമുറയിൽ രാഷ്ട്രീയ അവബോധം കുറഞ്ഞുവരുന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊളിറ്റിക്കൽ സയൻസ് പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടയം ജില്ല ഹയർസെക്കൻഡറി പൊളിറ്റിക്കൽ സയൻസ് ഫോറം സംഘടിപ്പിച്ച എക്സലൻസ് അവാർഡ് പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസുകുട്ടി എബ്രഹാം, ജോബിച്ചൻ ജോസഫ്, ബൈജു ജേക്കബ്,ബിജു കുര്യൻ, കവിത വി ആർ, ജോമോൾ ജോർജ്,ബോസ്മോൻ ജോസഫ്, മൈക്കിൾ കാവുകാട്ട്  എന്നിവർ പ്രസംഗിച്ചു.

 കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ 120 കുട്ടികൾക്ക് ചടങ്ങിൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments