കെ റ്റിയു സി (ബി ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി
കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനയ്ക്കെതിരെയും മിനിമം ഇ പി എഫ് വേതനം 9000 രൂപ ആക്കുക. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ റ്റി യു സി ബ്രി) കോട്ടയം ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 10 തൊഴിലാളി അവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ രാവിലെ 11 30ന് ധർണ്ണ നടത്തി . ധർണ്ണയിൽ കെ റ്റി യു സി (ബി) ജില്ലാ പ്രസിഡന്റ് ശ്രീ.. സുനു ഒറ്റാട്ട് അധ്യക്ഷത വഹിച്ചു.
കെ റ്റി യുസി (ബി) സംസ്ഥാന പ്രസിഡൻറ് ശ്രീ: മനോജ് കുമാർ മാഞ്ചേരിൽ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ: പ്രശാന്ത് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി പാലാ നിയോജകമണ്ഡലം പ്സിഡന്റ് ശ്രീ വേണു വേങ്ങയ്ക്കൽ , യൂത്ത് ഫ്രണ്ട് ബ്രി ) ജില്ലാ പ്രസിഡന്റ് വിപിൻ രാജു . ശൂരനാടൻ, യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മനോജ് പുളിക്കൽ, ഗണേഷ് പടിഞ്ഞാറയിൽ സോജൻ തുടങ്ങിയവർ സംസാരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments