ഉമ്മൻ ചാണ്ടി സാറിന്റെ പൊതു സ്വീകാര്യത പഠന വിഷയമാക്കണം: ഡാന്റീസ് കൂനാനിക്കൽ


ഉമ്മൻ ചാണ്ടി സാറിന്റെ പൊതു സ്വീകാര്യത പഠന വിഷയമാക്കണം. 
കക്ഷി രാഷ്ട്രീയത്തിനതീതമായി കേരള ജനതയുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങിയ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി , ഇ.കെ.നായനാർ, മുൻ മന്ത്രി കെ.എം.മാണി സാർ തുടങ്ങിയവരുടെ ജനസ്വീകാര്യത പൊതുപ്രവർത്തകർക്ക് ആവേശം നൽകുന്നതും പഠന വിഷയമാവേണ്ടതുമാണന്ന് കേരള സ്റ്റേറ്റ് ലിറ്ററസി

 മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.  ഉമ്മൻ ചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷികത്തിൽ പാലായിൽ നടന്ന അനുസ്മരണാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.വി. ജോർജ് പുരയിടം അദ്ധ്യക്ഷത വഹിച്ചു. ജിസ്മോൻ തുടിയൻപ്ലാക്കൽ , ജോസ് നെല്ലിയാനി, ജോയി മടിയ്ക്കാങ്കൽ,  മെർളി ജയിംസ്, ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments