വണ്ണപ്പുറം കോട്ടപ്പാറയിൽ തീവ്രമായ മഴയെ തുടർന്ന് മഴവെള്ളപ്പാച്ചിലിൽപെട്ട വീട്ടമ്മ മരിച്ചു. കൂവപ്പുതേവരുകുന്നേല്‍ ഓമന (65)നെ ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട്‌നാലിന് ആരംഭിച്ച തീവ്രമഴ നാലു മണിക്കൂറുകളോളം നീണ്ടുനിന്നു . ഓമനയും ഭര്‍ത്താവ് ദിവാകരനും പടിക്കകത്തുള്ള തങ്ങളുടെ പുരയിടത്തില്‍പണിക്കുശേഷം തിരികെ വരികയായിരുന്നു.
ഇതിനിടെയാണ് പോരുന്ന വഴിക്കുള്ള ചെറു തോട്ടിൽ അപ്രതീക്ഷിതമായി കുത്തൊഴുക്ക് ഉണ്ടാകുന്നത് ഇവര്‍ഈ മലവെള്ളപ്പാച്ചിലില്‍അകപ്പെടുന്നതും.
രണ്ടുപേരും ഒഴുക്കില്‍പെട്ടെങ്കിലും ദിവാകരന്‍പരിക്കുകളോടെ രക്ഷപെട്ടു പിന്നീട് നടത്തിയതിരച്ചിലില്‍ ഓമനയുടെ മൃതദേഹംഒരുകിലോമീറ്റർ താഴെ നിന്ന് കണ്ടെത്തി.
മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു
മക്കൾ മനു, സിനി ലിജി
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments