സന്തോഷും പൊന്നിയും പാലാ കായികമേളയിലെ പൊന്നിന്‍ പരിശീലകര്‍.




സുനില്‍ പാലാ


സന്തോഷും പൊന്നിയും പാലാ കായികമേളയിലെ പൊന്നിന്‍പരിശീലകര്‍. 
 
കോട്ടയം റവന്യുജില്ലാ സ്‌കൂള്‍ ഒളിമ്പിക്സില്‍ പരിശീലകരായെത്തിയ ഏക ദമ്പതികള്‍ ശ്രദ്ധേയരാവുന്നു. ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി കോച്ച് സന്തോഷ് ജോര്‍ജും ഭാര്യ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചും ഭരണങ്ങാനം എസ്.എച്ച് ഗേള്‍സ് ഹൈസ്‌കൂള്‍ കായികാധ്യാപികയുമായ പൊന്നിജോസുമാണ് ഈ പരിശീലക ദമ്പതികള്‍. രണ്ടുപേരും മുന്‍ കായിക താരങ്ങളുമാണ്.

മുണ്ടക്കയം വണ്ടന്‍പതാല്‍ വള്ളംതറ കുടുംബാംഗമായ സന്തോഷ് ജോര്‍ജ് ലോങ്ജമ്പ് താരമായിരുന്നു. പിന്നീട് നേവിയില്‍ ചേര്‍ന്നു. പന്ത്രണ്ട് വര്‍ഷം നേവി സ്പോര്‍ട്സ് ടീമില്‍ അംഗമായിരുന്ന ഇദ്ദേഹം തുടര്‍ച്ചയായി ആറുവര്‍ഷം ഗോള്‍ഡ് മെഡലിസ്റ്റുമായിരുന്നു. 

 
2018-ല്‍ കൊച്ചിയില്‍ ഐ.എന്‍.എസ് വെണ്ടുരുത്തില്‍ നിന്ന് ചീഫ് പെറ്റി ഓഫീസറായാണ് വിരമിച്ചത്. തുടര്‍ന്ന് ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലകനായെത്തി.

ഇടുക്കി തങ്കമണി സ്വദേശിയായ ഭാര്യ പൊന്നി ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും എം.ജി യൂണിവേഴ്സിറ്റി താരമായിരുന്നു. പിന്നീട് കേരള
സ്പോര്‍ട്സ്  കൗണ്‍സില്‍ കോച്ചായി. ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയിലെ ആദ്യകാല കോച്ചും പൊന്നിജോസായിരുന്നു. 
 
സന്തോഷ്- പൊന്നി ദമ്പതികള്‍ക്ക് മൂന്നുമക്കള്‍. മൂത്തയാള്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി റോജര്‍ സന്തോഷ് ലോങ് ജമ്പ് താരമാണ്. അഞ്ചാം ക്ളാസ് വിദ്യാര്‍ഥി ക്രിസ്മരിയ, യു.കെ.ജി വിദ്യാര്‍ഥി ജോര്‍ജുകുട്ടി സന്തോഷ് എന്നിവരാണ് മറ്റ് മക്കള്‍. ഒരേ കായികമേളയില്‍ രണ്ട് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായി ഒരേസ്ഥലത്ത് ഒരുമിച്ചെത്താന്‍ കഴിഞ്ഞത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് ഇരുവരും പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments