കോട്ടയം ഡി.സി.സി. ഉപാദ്ധ്യക്ഷന്‍ ഏ.കെ. ചന്ദ്രമോഹന്റെ നിര്യാണത്തില്‍ ഡി.സി.സി.യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.


കോട്ടയം ഡി.സി.സി. ഉപാദ്ധ്യക്ഷന്‍ ഏ.കെ. ചന്ദ്രമോഹന്റെ നിര്യാണത്തില്‍ ഡി.സി.സി.യുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. 

അദ്ദേഹത്തിന്റെ ചാത്തന്‍കുളത്തുള്ള വസതിയില്‍ നടന്ന അനുശോചന യോഗത്തില്‍ കെ.സി. നായര്‍ എന്ന് ജനങ്ങള്‍ വിളിക്കുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം രാഷ്ട്രത്തിനുവേണ്ടി സമര്‍പ്പിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെന്നും ഇത് എല്ലാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാവുന്നതാണെന്നും ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് അനുസ്മരിച്ചു. 

സീനിയര്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഏ.കെ. ചന്ദ്രമോഹന്‍ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ ഗുരുവായിരുന്നുവെന്ന് കെ.പി.സി.സി. അംഗം അഡ്വ. ടോമി കല്ലാനി അനുസ്മരിച്ചു. 

സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം മൂലം എന്നും തിളങ്ങിനിന്ന കെ.സി. നായര്‍ ഈ കാലഘട്ടത്തിലെ നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും അനുകരണീയനാണെന്ന് മുന്‍ മന്ത്രി കെ.സി. ജോസഫ് സൂചിപ്പിച്ചു. 

കെ.സി. നായര്‍ എന്നും നാട്ടുകാര്‍ക്കൊപ്പവും എല്ലാവര്‍ക്കും ഉപകാരിയായിരുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അനുസ്മരിച്ചു. യോഗത്തില്‍ സ്വാമി യതീശ്വരാമൃത ചൈതന്യ, ആന്റോ ആന്റണി എം.പി., ജോസഫ് വാഴയ്ക്കന്‍, ജയ്‌സണ്‍ ജോസഫ്, പി.എ. സലിം, ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ്,

 ഫില്‍സണ്‍ മാത്യൂസ്, ചാണ്ടി ഉമ്മന്‍ എം.എല്‍.എ., പ്രസാദ് കൊണ്ടൂപ്പറമ്പില്‍, കെ.ഒ. വിജയകുമാര്‍, ലാലിച്ചന്‍ ജോര്‍ജ്ജ്, അഡ്വ. എ.എസ്. തോമസ്, അഡ്വ. പി.ജെ. തോമസ്, എന്‍. സുരേഷ്, മുന്‍ പി.എസ്.സി. അംഗം അഡ്വ. തോമസ് വി.റ്റി., സാബു ഡി. മാത്യു, എന്നിവര്‍ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments