ഫാ. ഡോ. ആന്റണി കാട്ടിപറമ്പില്‍ കൊച്ചി രൂപതയുടെ പുതിയ അധ്യക്ഷന്‍

കൊച്ചി ലത്തീന്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ആന്റണി കാട്ടിപറമ്പിലിനെ ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു.

 ഇന്ന് ഒക്ടോബർ 25നാണ് പ്രഖ്യാപനം നടന്നത്. അന്‍പത്തിയഞ്ച് വയസ്സുള്ള ഫാ. കാട്ടിപറമ്പിൽ, നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ് നിയുക്ത മെത്രാന്‍. 2024 മാർച്ച് 2ന് ബിഷപ്പ് ജോസഫ് കരിയിൽ രാജിവച്ചതിനെത്തുടർന്ന് കൊച്ചി രൂപതയില്‍ മെത്രാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരിന്നു. ആലപ്പുഴ മെത്രാന്‍ ജെയിംസ് ആനപ്പറമ്പിലായിരിന്നു രൂപതാ അഡ്മിനിസ്ട്രേറ്ററ്റര്‍.


1970 ഒക്ടോബർ 14 ന് മുണ്ടംവേലിയിൽ ജേക്കബിന്റെയും പരേതയായ ട്രീസയുടെയും മകനായാണ് ഫാ. ആന്റണിയുടെ ജനനം. ഏഴ് മക്കളിൽ ഇളയ ആളാണ് അദ്ദേഹം. നാല് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. മുണ്ടംവേലിയിലെ സെന്റ് ലൂയിസ് സ്കൂളിലും, ഇടക്കൊച്ചിയിലെ അക്വിനാസ് കോളേജിലും പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും, ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്.


1986-ൽ ഫോർട്ട് കൊച്ചിയിലെ മൗണ്ട് കാർമൽ സെമിനാരിയിൽ ഫാ. ആന്റണി തന്റെ പൗരോഹിത്യ പഠനം ആരംഭിച്ചു. 1990-ൽ മൈനർ സെമിനാരി പഠനം പൂർത്തിയാക്കി. ആൽവേയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ (1990–1993) തത്ത്വശാസ്ത്ര പഠനം നടത്തി. പിന്നീട് ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോയി. 

പഠനം പൂർത്തിയാക്കിയ അദ്ദേഹം 1998 ഓഗസ്റ്റ് 15-ന് ബിഷപ്പ് ജോസഫ് കുരീത്തറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ബൈബിൾ ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും (1996–1998) അതേ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും (2013–2016) നേടി. കൊച്ചി രൂപതയിൽ 1,82,324 കത്തോലിക്ക വിശ്വാസികളാണുള്ളത്. 134 രൂപത വൈദികരും, 116 സന്യാസ വൈദികരും, 545 സന്യാസിനികളുമുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments