വിരലില്‍ മോതിരം കുടുങ്ങിയ രണ്ടുപേര്‍ക്ക് രക്ഷകരായി തൊടുപുഴ ഫയര്‍ഫോഴ്‌സ്

 റബ്ബിയയുടെ  വിരലില്‍ കുടുങ്ങിയ  ഇരുമ്പിന്റെ വളയം
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വിരലില്‍ മോതിരം കുടുങ്ങിയ കുട്ടിക്കും, വൃദ്ധനും രക്ഷകരായി തൊടുപുഴ ഫയര്‍ഫോഴ്‌സ്. പുള്ളിക്കാനം എസ്റ്റേറ്റില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകള്‍ മൂന്നുവയസുകാരിയായ റബ്ബിയക്കും ലൂണാര്‍ കമ്പനിയിലെ വിരമിച്ച ജീവനക്കാരനായ ഷാജുമോനുമാണ് തൊടുപുഴ ഫയര്‍ഫോഴ്‌സ് രക്ഷകരായത്.
 കളിക്കുന്നതിനിടെ റബ്ബിയയുടെ വിരലില്‍ ഇരുമ്പിന്റെ വളയം അബദ്ധവശാല്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ബുധനാഴ്ച 10 ഓടെ റബ്ബിയയുടെ അധ്യാപിക കുട്ടിയുമായി തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് വിരലുകള്‍ക്ക് പരിക്ക് ഏല്‍ക്കാതെ സുരക്ഷിതമായി ഇരുമ്പുവളയം
 മുറിച്ചു മാറ്റി. ലൂണാര്‍ കമ്പനിയിലെ വിരമിച്ച ജീവനക്കാരനായ ഷാജുമോനും തന്റെ വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റാന്‍ ബുധനാഴ്ച 2 ഓടെയാണ് തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ എത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ തൊടുപുഴ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി മോതിരം മുറിച്ചുമാറ്റി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments