നിയന്ത്രണംവിട്ട യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി കെട്ടിടത്തിന് കേടുപാടുകൾ


കുമരകം ബോട്ട് ജെട്ടിയിൽ നിയന്ത്രണം വിട്ട എസ്-51 യാത്രാബോട്ട് കരയിലേക്ക് ഇടിച്ചു കയറി കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്  കേടുപാടുകൾ സംഭിവിച്ചു.  ഇന്ന് രാവിലെ 11- ന് മുഹമ്മയിൽ നിന്നും പുറപ്പെട്ട് കുമരകം ജെട്ടിയിലെത്തിയപ്പോഴാണ് കദളിക്കാട്ടുമാലി അശോക് കുമാറിൻ്റെ (കുട്ടൻ)കടയിൽ നിയന്ത്രണം വിട്ട് ബോട്ടിടിക്കുകയായിരുന്നു.  കടയുട ഭിത്തി പൊട്ടുകയും മറ്റ് നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. കഴിഞ്ഞ 16-ാം തീയതിയും നിയന്ത്രണം വിട്ട ബോട്ട് മറ്റാെരു കടയിൽ ഇടിച്ചതായും പ്രദേശവാസികൾ പറഞ്ഞു .









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments