കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ 60-ാം ജന്മദിന സമ്മേളനം ഒക്ടോബര്‍ 24ന് തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ്ജ് കുന്നപള്ളില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍ കേന്ദ്ര മന്ത്രി കേരള കോണ്‍ഗ്രസ്
വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം എക്‌സ് എം പി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ ടി യൂ കുരുവിള , പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി, തോമസ് ഉണ്ണിയാടന്‍ എക്‌സ് എംഎല്‍എ, കെ എസ് സി യുടെ ചാര്‍ജ്
വഹിക്കുന്ന പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഡോ. ഗ്രേസമ്മ മാത്യു ഇടുക്കി ജില്ല പ്രസിഡന്റ് എം .ജെ ജേക്കബ്, ഐടി പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അപ്പു ജോണ്‍ ജോസഫ്, തുടങ്ങി നിരവധി നേതാക്കന്മാര്‍ പങ്കെടുക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന
സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുക്കും. ജന്മദിന സമ്മേളനത്തിന് കെഎസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് നേതൃത്വം നല്‍കും.






0 Comments