വോട്ടർ പട്ടിക പരിഷ്കരണം: പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ


  കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നടപ്പിലാക്കാനൊരുങ്ങുന്ന എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ കേരളത്തിൽ എസ്ഐആർ പ്രയാസമാകില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കറിന്റെ പ്രതികരണം.  

വോട്ടവകാശമുള്ള ആരും പട്ടികയിൽ നിന്ന് പുറത്താകില്ല. പ്രവാസികൾ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറുമായി സഹകരിക്കണം. തെരഞ്ഞെടുപ്പിനെ എസ് ഐ ആർ ബാധിക്കില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. പട്ടിക പരിഷ്കരണ നടപടികൾ ഇന്ന് തുടങ്ങും സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് നടക്കും.

 മൂന്നാം തീയതി വരെയാണ് പ്രിൻറ്റിംഗ്. അതിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർമാരുമായി ഇന്ന് ചർച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും ചർച്ച ചെയ്യും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments