മുല്ലപ്പെരിയാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനം : തമിഴ്‌നാടിന്റെ നീക്കം തടയണം : ജനസംരക്ഷണ സമിതി

 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ എന്ന പേരില്‍ നിര്‍മ്മാണസാധനങ്ങള്‍ എത്തിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ദുരൂഹത നിറഞ്ഞതാണെന്നും ഇത് അനുവദിക്കരുതെന്നും മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച
 ബലക്ഷയം പരിശോധിക്കാന്‍ ചെന്ന മേല്‍നോട്ട സമിതിക്ക് സഹായങ്ങള്‍ നല്‍കാതെയും നിസഹകരിച്ചും നിലപാടെടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ സമിതിയെ തിരിച്ചയയ്ക്കുകയാണ് ചെയ്തത്. 2012 ന് ശേഷം ഫലപ്രദമായ പരിശോധന നടത്തിയിട്ടില്ലാത്ത അണക്കെട്ടിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാനും ബലക്ഷയം പഠിക്കുവാനും കേന്ദ്രജലകമ്മീഷന്‍ മേല്‍നോട്ട
 സമിതിക്ക് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഇപ്പോഴത്തെ ബലപ്പെടുത്തല്‍ ശ്രമം മേല്‍നോട്ട സമിതിയെയയും കേരളത്തെയും കബളിപ്പിക്കുവാനുള്ള നടപടിയുടെ ഭാഗമാണെന്ന് വ്യക്തമാണ്. 225 മെട്രിക് ടണ്‍ സിമന്റും മറ്റ് നിര്‍മ്മാണ വസ്തുക്കളും തൊഴിലാളികളെയും കൊണ്ടുപോയി ഡാമിന്റെ വിള്ളലുകള്‍ പുറമേ കാണാത്തവിധം മറയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍
 ശ്രമിക്കുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണമെന്നും തമിഴ്‌നാട് നല്‍കിയ അപേക്ഷ തള്ളിക്കളയണമെന്നും സമിതി ചെയര്‍മാന്‍ അഡ്വ. റോയി വാരികാട്ട്, ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷിബു. കെ. തമ്പി എന്നിവര്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ജലവിഭവ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments