വീണ്ടും മധുരം കിനിയും... കരൂര്‍ ശര്‍ക്കര വിപണിയിലേക്ക്


സുനില്‍ പാലാ

കരൂര്‍ പഞ്ചായത്തിലെ മധുരിമ കൃഷിക്കൂട്ടം ഉല്‍പാദിപ്പിക്കുന്ന കരൂര്‍ ശര്‍ക്കര വിപണിയിലേയ്ക്ക്. 
 
കരിമ്പിന്‍ കൃഷിയില്‍ വിജയം നേടാനുള്ള കര്‍ഷകരുടെ ഉദ്യമമാണ് ശര്‍ക്കര ഉല്പാദനത്തിലെത്തിയത്. 

വലവൂര്‍ മധുരിമ കൃഷിക്കൂട്ടം അംഗങ്ങളായ കാഞ്ഞിരപ്പാറയില്‍ കെ.ബി. സന്തോഷ്, പൊന്നത്ത് പി.എ.ജോസ്, വെള്ളംകുന്നേല്‍ കെ.ടി.സജി എന്നിവരുടെ നേതൃത്വമാണ് കരൂര്‍ ശര്‍ക്കരയുടെ പിന്നിലുള്ളത്.  
 
 
ശര്‍ക്കരയ്ക്ക് കേരള ഗ്രോ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് വിപണന ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കുന്നത്.

24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് വലവൂര്‍ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ കൃഷി മന്ത്രി പി. പ്രകാശ് ഉദ്ഘാടനം ചെയ്യും. സംഘാടക സിമിതി കണ്‍വീനര്‍ വി.ടി തോമസ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സീസ് ജോര്‍ജ് എംപി ലോഗോ പ്രകാശനം നിര്‍വഹിക്കും. 
 
ജോസ് കെ. മാണി.എംപി വിപണന ഉദ്ഘാടനം നിര്‍വഹിക്കും. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ ഏറ്റുവാങ്ങും. ഉദ്പാദന യൂണിറ്റിന്റെ ഉദ്ഘാടനം മാണി സി.കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തും.


ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഹാളില്‍  വിവിധ കൃഷി അധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും ഉണ്ടായിരിക്കും. 

 
ആദ്യഘട്ടത്തില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് കരിമ്പിന്‍ കൃഷി നടത്തിയത്. കൂടുതല്‍ തരിശുപാടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള തയ്യാറിലാണ് അംഗങ്ങള്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments