കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

  കാഞ്ഞിരപ്പള്ളിയിൽ ബൈക്ക്  ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വിഴിക്കത്തോട് വാടകയ്ക്ക് താമസിക്കുന്ന ആനക്കല്ല് മൂന്നാം മൈൽ സ്വദേശി  നന്ദു പ്രകാശ് (19) ആണ് മരിച്ചത്.  ടെമ്പോ ട്രാവലറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ  നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.19 കാരനായ നന്ദു ഡിഗ്രി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് ഏഴരയോടെ പരുന്തുമലയിലായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിലേക്ക് മാറ്റി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments