രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് (വിഗ്യാൻ പുരസ്കാർ) നേടിയ ഡോ. റോക്സി മാത്യു കോൾ - ന് മീനച്ചിൽ നദീസംരക്ഷണ സമിതിയും മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയും ചേർന്ന് സ്വീകരണം നൽകി.



രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ്കാരമായ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് (വിഗ്യാൻ പുരസ്കാർ) നേടിയ ഡോ. റോക്സി മാത്യു കോൾ - ന് മീനച്ചിൽ നദീസംരക്ഷണ സമിതിയും മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖലയും ചേർന്ന് സ്വീകരണം നൽകി. ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. 


തൃശൂർ റിവർ റിസർച്ച് സെൻ്റർ ഡയറക്ടർ എസ്.പി. രവി, ഡോ. റോക്സി മാത്യു കോൾ എന്നിവർ കാലാവസ്ഥാ കാര്യവിചാരം നടത്തി.അന്തർദ്ദേശീയ പ്രശസ്തനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ മീനച്ചിലാറിൻ്റെ കൈവഴിയായ പൊന്നൊഴും തോട്ടിൽ കുളിച്ചു കളിച്ചു വളർന്നയാളാണ് എന്നതിലെ കൗതുകവും ഊർജ്ജവും പ്രസരപ്പിച്ചു കൊണ്ടായിരുന്നു റോക്സി സാറിൻ്റെ വീട്ടുപരിസരത്ത് ഇടപ്പോക്കി കടവിൽ നടത്തിയ ഒത്തുചേരൽ. 


അനുഭവങ്ങൾ പങ്കുവച്ചും പാട്ടുകൾ പാടിയും കാര്യവിചാരം നടത്തിയും പുഴയുടെ തീരത്ത് ഏറെസമയം ചിലവഴിച്ചു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് സുഹൃത്തുകൾ പിരിഞ്ഞത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments