കൂത്താട്ടുകുളം കോഴിപ്പിള്ളി കണ്ണീറ്റിൽ
ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.
വൈകിട്ട് വിശേഷാൽ ദീപാരാധനയെ
തുടർന്ന് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവേദിയിൽ മേൽശാന്തി ദാമോദരൻ ഇളയത് ഭദ്ര ദീപം തെളിയിച്ചു. യജ്ഞാചാര്യ ആമ്പല്ലൂർ രാജേശ്വരി രാധാകൃഷ്ണൻ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി.
വീഡിയോ കാണാം 👇
രക്ഷാധികാരി തമ്പി കണ്ണീറ്റിൽ, രാജശേഖരൻ നായർ എന്നിവർ നേതൃത്വം നൽകി. ഡിസംബർ നാലിന് യജ്ഞം സമാപിക്കും.
രാവിലെ പുനപ്രതിഷ്ഠാവാർഷിക ചടങ്ങുകൾ മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ നടന്നു.തുടർന്ന് പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ നടന്നു.


0 Comments