യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കോട്ടയം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ്
കെ. എസ്. എസ്. പി. എ. (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ) കടുത്തുരുത്തി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ എം.കെ. സനല്‍കുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എസ്. സലിം, ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, മുന്‍ ബ്ലോക് പ്രസിഡന്റ് വി.കെ. സുരേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ അഗസ്റ്റിന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.വി. മാത്യു, മാത്തുകുട്ടി ജോര്‍ജ്, പ്രസീത കെ.വി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. ഡി. പ്രകാശന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ ഇ.എന്‍. ഹര്‍ഷകുമാര്‍, പി.വി. സുരേന്ദ്രന്‍, എം.കെ. ശ്രീരാമചന്ദ്രന്‍, ഗിരിജ ജോജി, ജില്ലാ ഭാരവാഹികളായ കാളികാവ് ശശികുമാര്‍, ഫിലോമിന ജോസഫ്, സോമന്‍ കണ്ണംപുഞ്ചയില്‍, സാലിക്കുട്ടി സെബാസ്റ്റ്യന്‍, ലീല അക്കരപ്പാടം, സുജാത രമണന്‍, റ്റി.പി. ഗംഗ ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വരണാധികാരി ജില്ലാ കമ്മിറ്റി അംഗം സി. ഉത്തമന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സിറിയക് ഐസക് പ്രസിഡന്റ്, എം.കെ. സനല്‍കുമാര്‍ സെക്രട്ടറി, എം.യു. സൈമണ്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.





0 Comments