കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ കുടുംബകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇടവകാംഗങ്ങൾക്കു വേണ്ടി ലോഗോസ് ക്വിസ് ഗ്രാൻഡ് ഫിനാലെ മത്സരം നടത്തുംഡിസംബർ 1 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം പാരിഷ് ഹാളിൽ വെച്ച് മത്സരം നടത്തും. ഇടവകയിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങളാണ് യോഗ്യതാ റൗണ്ട് മത്സരത്തിൽ പങ്കെടുക്കുന്നത്.
ദൈവവചനാഭിമുഖ്യം വളർത്തുവാനും വചനാധിഷ്ഠിത തലമുറയെ വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് ഫാമിലി ലോഗോസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.ഫാമിലി അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന മത്സരത്തിൽ കുട്ടികൾ മുതൽ മുതിർന്നവർവരെ പങ്കെടുക്കുന്നു.മത്സരത്തിൽ വിജയികളാകുന്നവർക്ക് കൂട്ടായ്മ വാർഷികത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ജോസ്നാ ജോസ് പുത്തൻപറമ്പിൽ, സെനീഷ് മനപ്പുറത്ത് സിജു ഫ്രാൻസിസ് കോഴിക്കോട്ട്, ബിൻസി ജോസ് ഞള്ളായിൽ,ലിസി ജോസ് ആമിക്കാട്ട് കൊച്ചുറാണി ജോഷി ഈരുരിക്കൽ , ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.




0 Comments