നീലൂർ സെൻറ്. ജോസഫ് പബ്ലിക് സ്കൂളിൽ ഒന്നാമത് ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാദർ ജോസഫ് ഏഴു പറയിൽ പി.ടി.എ പ്രസിഡണ്ട് രാജീവ് കല്ലറക്കൽ ബിനു വി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. അറക്കുളം സെൻമേരിസ് ഹൈസ്കൂൾ ടീം ഒന്നാം സ്ഥാനവും കോട്ടയം തെള്ളകം ഹോളിക്രോസ് ഹൈസ്കൂൾ ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പി സമ്മാനങ്ങൾ വിതരണം ചെയ്തു.




0 Comments