കലോത്സവ നഗറിൽ അവതരണ പുതുമ കൊണ്ട് അരങ്ങുതകർക്കുകയാണ് അവതാരകർ...... തലയോലപ്പറമ്പിൽ നടക്കുന്ന കോട്ടയം ജില്ലാ കലോത്സവത്തിൽ "ദൃശ്യാ ചാനൽ ടീം" ഒരുക്കുന്ന ലൈവ് പരിപാടിയിലാണ് പുത്തൻ അവതരണ പരീക്ഷണം.....
സുനിൽ പാലാ
"ദൃശ്യാ ചാനലി " ൻ്റെ ന്യൂസ് എഡിറ്റർ ജോജു ജോസഫിൻ്റെ നേതൃത്വത്തിൽ കലോത്സവ നഗരിയിൽ പ്രത്യേകം സ്റ്റുഡിയോ തയ്യാറാക്കി കലാ പ്രതിഭകളും കലാദ്ധ്യാപകരുമൊക്കെ ആയുള്ള ലൈവ് അഭിമുഖങ്ങളും, കലാപ്രകടനവുമൊക്കെ അവതരിപ്പിച്ചു കൊണ്ടാണ് കലോത്സവ ദൃശ്യങ്ങൾ തൽസമയം ദൃശ്യ , പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ പ്രാർത്ഥന എന്ന നർത്തകിക്കുട്ടിയുടെ അഭിമുഖം എടുക്കുന്നതിനു മുന്നോടിയായി സ്റ്റുഡിയോയിലുണ്ടായിരുന്ന ദൃശ്യാ റിപ്പോർട്ടർമാരായ, കലോത്സവ ലൈവ് ഷോ അവതാരകർ തരുൺ സെബാസ്റ്റ്യനും, അജ്മിയും , മേഹ്നയും ഒപ്പം ന്യൂസ് എഡിറ്റർ ജോജു ജോസഫും അടിപൊളി പാട്ടിനൊപ്പം ചുവടു വെച്ചത് വൈറലാവുകയാണ്.
പിന്നീട് പ്രാർത്ഥന മോളെ വേദിയിലേക്ക് ക്ഷണിച്ച് തങ്ങളുടെ നൃത്തം എങ്ങനെ ഉണ്ടായിരുന്നു എന്ന് അവതാരകർ തിരക്കുമ്പോൾ കുട്ടിയുടെ മറുപടി ; "സൂപ്പർ !!"
ഇതു തന്നെയാണ് ഈ അഭിമുഖം കണ്ട ദൃശ്യാ പ്രേക്ഷകരും ഇപ്പോൾ പങ്കുവെയ്ക്കുന്നത്. ഒരു അപകടത്തിൽ കാൽപ്പാദത്തിനേറ്റ പരിക്ക് വകവെയ്ക്കാതെ തന്നെ ന്യൂസ് എഡിറ്റർ ജോജു ജോസഫും അവതാരകർക്കൊപ്പം ചുവടു വെയ്ക്കുകയായിരുന്നു.
വീഡിയോ ഇവിടെ കാണാം👇👇👇
കോട്ടയം ജില്ലാ കലോത്സവത്തിലെ ഓരോ ദിവസവും ലൈവായി ചുരുങ്ങിയത് 25 മുതൽ 30 വരെ കലാപ്രതിഭകളുടെ അഭിമുഖങ്ങളാണ് ദൃശ്യാ ചാനൽ സംപ്രേഷണം ചെയ്യുന്നത്. കേരളവിഷൻ കേബിളിൽ ദൃശ്യ ഇവന്റ്സ് ചാനലിൽ കലോത്സവം തത്സമയ സംപ്രേഷണംചെയ്യുന്നുണ്ട്. കൂടാതെ ദൃശ്യ ഇവന്റ്സ് യൂട്യൂബിലും ദൃശ്യ എഫ് ബി പേജിലും തത്സമയ സംപ്രേഷണം ഉണ്ട്. ദൃശ്യ ന്യൂസ് ഓൺലൈൻ യൂട്യൂബിൽ പ്രധാന കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്.
അഭിമുഖങ്ങൾ മാത്രമല്ല, കുട്ടികളോടും മുതിർന്നവരോടുമുള്ള കുസ്രുത്രി ചോദ്യങ്ങൾ, സമ്മാനങ്ങൾ , കലാ വിജയികൾക്കുള്ള പ്രത്യേക സമ്മാനങ്ങൾ ...... കലോത്സവ കാഴ്ചകൾക്കൊപ്പം കൈ നിറയെ സമ്മാനങ്ങളുമായി ദൃശ്യാ ചാനൽ കലോത്സവം കളറാക്കുകയാണ് .
വർഷങ്ങളോളം സൂര്യാ ടി.വി. യിലും പിന്നീട് മംഗളം ചാനലിലും വാർത്താ അവതാരകനും വാർത്താ വിഭാഗം മേധാവിയുമൊക്കെയായി പ്രവർത്തിച്ചിട്ടുള്ള ജോജു ജോസഫാണ് ദൃശ്യ ന്യൂസിൻ്റെ വാർത്താ വിഭാഗത്തെ ഇപ്പോൾ നയിക്കുന്നത്.



0 Comments