പാലാനഗരത്തിലെ തെരുവുനായ പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍, മുനിസിപ്പല്‍ വികസന ജനകീയ സമിതിയെ അറിയിച്ചു. ചില സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. നായ്ക്കളെ സൂക്ഷിക്കുന്ന സ്ഥലം നന്നാക്കിയെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുവേണം നായ് പിടുത്തക്കാരെ കൊണ്ടുവരാന്‍. അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും തെരുവുനായ് പ്രശ്‌നം പരിഹരിക്കുന്നതിനും കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.
തെരുവുനായ്ക്കള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന കാര്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് മുനിസിപ്പില്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ പറഞ്ഞു.




0 Comments