പാലാ നഗര സഭാ ചെയർമാൻ ഷാജു തുരുത്തൻ വീണ്ടും വാക്കുപാലിച്ചു.... നടപ്പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു


പാലാ സിവിൽ സ്റ്റേഷന് എതിർവശം  നടപ്പാതയിലേയ്ക് ഭിത്തി കെട്ടിയടച്ചിരുന്ന ഭാഗവും  പരസ്യ ബോർഡും ചെയർമാന്റെ നിർദേശപ്രകാരം   നീക്കം ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ്  ചൊള്ളാനി വിഷയം ഉന്നയിച്ചപ്പോൾ 3 ദിവസത്തിനകം നടപ്പാതയിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന്  ചെയർമാൻ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.


 ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കും വിധം അനധികൃതമായി നിർമ്മാണം   നടത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 
കയ്യേറ്റം  ഉടൻ പൊളിച്ചു മാറ്റണമെന്ന് നഗരസഭാ ചെയർമാൻ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കടയുടമകൾ സ്വന്തം ചിലവിൽ ഇത് നീക്കം ചെയ്തത്.  


സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, പൊതു പ്രവത്തകരായ ജോയി കളരിക്കൽ , മൈക്കിൾ കാവുകാട്ട് എന്നിവരോടൊപ്പം ചെയർമാൻ നേരിട്ട് സ്ഥലം സന്ദർശിക്കുകയും അനധികൃത നിർമ്മാണങ്ങൾ യാതൊരു കാരണവശാലും
 
 
അനുവദിച്ചു കൊടുക്കില്ലെന്ന് ചെയർമാൻ അറിയിക്കുകയും ചെയ്തു.
കാൽ നടയാത്രക്കാരെ തട്ടി വീഴ്ത്താൻ തക്കവണ്ണം ഒരു സ്ലാബുകൂടി ഇവിടെയുണ്ട്. ഇതു പി ഡബ്ലൂ ഡി സ്ഥാപിച്ചതാണ്. ബന്ധപ്പെട്ട അധികാരികൾ മുഖേന ഇതും നീക്കുമെന്ന് ചെയർമാൻ അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments