ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയി അഞ്ചു പി ബെന്നി തിരഞ്ഞെടുക്കപ്പെട്ടു



ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയി അഞ്ചു പി ബെന്നി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണ പ്രകാരം ബിനു ജോസ് തൊട്ടിയിൽ ഒഴിഞ്ഞ പദവിയിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഒ.ഐ.ഒ.പി  സംഘടനയുടെ പ്രതിനിധി ആണ് അഞ്ചു. വാർഡ് 3 മെമ്പർ കൂടിയാണ്. എൽ ഡി എഫ് പ്രതിനിധി ആയി വാർഡ് 10 മെമ്പർ ബിൻസി അനിൽ മത്സരിച്ചു. അഞ്ചു പി ബെന്നി 7 വോട്ടും ബിൻസി അനിൽ 5 വോട്ടും നേടി. ബിജെപി  പ്രതിനിധി വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ന്യൂജന്റ് ജോസഫ് അഞ്ചു പി ബെന്നി ക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകി.


 ഉഴവൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം തിരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണപ്രകാരം ന്യൂജന്റ് ജോസഫ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ എതിര് ഇല്ലാതെ ആണ് തിരഞ്ഞെടുക്കപെട്ടത്. കേരള കോൺഗ്രസ്‌ ജോസഫ് പാർട്ടി അംഗം ആണ്. വാർഡ് 8 മെമ്പർ ആണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments