കോട്ടയം പുതുപ്പള്ളി റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ സ്വർണ്ണ കവര്‍ച്ച... നിരീക്ഷണ മേഖലയില്‍ നിന്ന് ...



 കോട്ടയം പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ഗവേഷണ കേന്ദ്രത്തിനുള്ളിലെ ക്വാര്‍ട്ടേഴ്‌സുകളിൽ വന്‍ കവര്‍ച്ച പോലീസിനെ പോലും ഞെട്ടീച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാര്‍ട്ടേഴ്‌സുകളിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. ആകെ 70 പവനോളം സ്വര്‍ണം ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. 


നൂറ് ഏക്കറോളം വിസ്തൃതിയുള്ള ക്യാംപസിനുള്ളില്‍ സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണമുള്ള മേഖലയിലാണ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഞെട്ടിച്ചുകൊണ്ട് കവര്‍ച്ച നടന്നത്. മോഷണം നടന്ന ക്വാര്‍ട്ടേഴ്സുകളില്‍ സംഭവസമയത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.


 പ്രത്യേക അനുമതിയില്ലാതെ വാഹനങ്ങള്‍ക്കോ പുറത്തുള്ളവര്‍ക്കോ പ്രവേശിക്കാന്‍ കഴിയാത്ത അതീവ സുരക്ഷാ മേഖലയാണിത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന വിവരം കൃത്യമായി അറിയാവുന്നവര്‍ തന്നെയാണോ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ രാത്രിയിലും സുരക്ഷാ ജീവനക്കാര്‍ ഈ ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 


മതില്‍ ചാടിക്കടന്നാണോ അതോ ക്യാംപസുമായി ബന്ധമുള്ളവര്‍ തന്നെയാണോ ഇതിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.  കവര്‍ച്ച നടന്ന റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്സ്‌കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments