കാഞ്ഞിരപ്പള്ളി രൂപതാ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ് - മലനാട് - ഇന്‍ഫാം ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

 

കാഞ്ഞിരപ്പള്ളി രൂപതാ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റും മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റിയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയും സംയുക്തമായി 2025 -ല്‍ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ, ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വ്വഹിക്കും. ബിഷപ്പ് മാര്‍ ജോസഫ് പുളിക്കന്‍ അധ്യക്ഷത വഹിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാനും മലനാട് ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണം നടത്തും. 
 ചടങ്ങില്‍ മലനാട് പ്രകൃതി പരിപാലന പദ്ധതികളുടെ ഉദ്ഘാടനം വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റവും മലനാട് എഡ്യൂ കെയര്‍ പ്രോഗ്രാം ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍ ജയരാജും മലനാട് ഓക്സിബ്രീത്ത് പ്രൊജക്ടിന്‍റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എയും സാന്ത്വനം, കരുതല്‍ പദ്ധതികളുടെ ഉദ്ഘാടനം വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശേരിയും, സഫലം പദ്ധതി ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എയും ഹൃദയപൂര്‍വ്വം പദ്ധതി വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും നിര്‍വ്വഹിക്കും. 


 രൂപതയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആശാനിലയം ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, പെനുവേല്‍ ഇമ്മാനുവേല്‍ ആശ്രമം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ബെത്ലഹേം ആശ്രമം ഡയറക്ടര്‍ ഫാ. ജിന്‍സ് വാതല്ലൂക്കുന്നേല്‍ എന്നിവരെ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ആദരിക്കും. മലനാട് ഫാര്‍മര്‍ കെയര്‍ പ്രോഗ്രാം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. മലനാട് ആശ്വാസ് ക്യാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഫാ. ജേക്കബ് മാവുങ്കലും നിര്‍വ്വഹിക്കും. 
 ജില്ലാ പ്രസിഡന്‍റ് അഡ്വ. എബ്രഹാം മാത്യു സ്വാഗതവും മലനാട് ജോയിന്‍റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ നന്ദിയും പറയും. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments