ആലുതറപ്പാറ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് തുടങ്ങി

 

         കെഴുവങ്കുളം ആലുതറപ്പാറ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് ആരംഭിച്ചു. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ ചേർപ്പുങ്കൽ നിന്നും രണ്ടര കിലോമീറ്റർ തെക്കു മാറി (മെഡിസിറ്റി ഹോസ്പിറ്റലിന് സമീപം ) കെഴുവoകുളം പ്രദേശത്ത് മൂന്ന് ഏക്കറോളം വരുന്ന പാറപ്പുറത്താണ് 18 പടികളോട് കൂടിയ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂർ - ചേർപ്പുങ്കൽ - കൊടുങ്ങൂർ - എരുമേലി ശബരിമല പാതയോട് സമീപത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിന്മുദ്രയോട് കൂടി ബാലക ഭാവത്തിലുള്ള ശാസ്താവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭക്തർ കയ്യിൽ നെയ്യ് അമൃതമായോ , നെയ്യ് തേങ്ങയുമായോ, ഇരുമുടി കെട്ടുമായോ അഷ്ടാദശ വിദ്യാ സങ്കൽപത്തിൽ സമർപ്പിച്ച പടികൾ തൊട്ടു തൊഴുത് കയറുന്നത് വിദ്യാ വിജയത്തിനും തൊഴിൽ ലഭ്യതയ്ക്കും രോഗശമനത്തിനും ഉത്തമമാണെന്ന് ഏറെ സാക്ഷ്യം ഉണ്ട് .


    ഉപദേവതയായി മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠയും ഉണ്ട്. കടുംപായസം,ചെത്തി, ചെമ്പരത്തി മാലകൾ, മുട്ടിറക്കൽ, മഞ്ഞൾപൊടി എന്നിവയാണ് മാളികപ്പുറത്തമ്മയുടെ ഇഷ്ട വഴിപാടുകൾ. പ്രകൃതിയുടെ രക്ഷകനായ മലദൈവത്തെ മാളികപ്പുറത്തമ്മയുടെ മുമ്പിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. അവിൽ, മലർ, ശർക്കര, കരിക്ക്, വറപൊടി എന്നിവയാണ് ഇവിടുത്തെ ഇഷ്ടനിവേദ്യങ്ങൾ. ഇവിടെ വഴിപാട് നടത്തുന്നതിനായി ദൂര ദിക്കുകളിൽ നിന്നും വിശ്വാസികൾ എത്തുന്നു. 

         ക്ഷേത്ര ചൈതന്യത്തെ ശിലയിൽ ആവാഹിച്ചിരുത്തിയ സന്ന്യാസി ശ്രേഷ്ഠനെ യോഗീശ്വരൻ എന്ന സങ്കൽപ്പത്തിൽ പ്രധാന ഉപദേവതയായി പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ക്ഷേത്രത്തിന്റെയും ഭഗവത് ഭക്തരുടെയും സംരക്ഷകൻ ആണ് യോഗീശ്വരൻ എന്നാണ് വിശ്വാസം. ഗണപതി,കുട്ടിശാസ്താവ്, വീരഭദ്രൻ, യക്ഷി, രക്ഷസ്സ്, നാഗദേവതകൾ തുടങ്ങിയ ഉപദേവ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.


യോഗീശ്വരന്മാർ തപസ്സ് ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്ന ഈ പുണ്യ സ്ഥലത്തോട് ചേർന്നുള്ള തോട് പിതൃതർപ്പണത്തിന് ഏറെ പ്രാധാന്യം അർഹിക്കുന്നു. കർക്കിടകം, തുലാം, കുംഭം വാവുകളിൽ അനേകം ഭക്തർ പിതൃക്കൾക്കായി തിലോദകം അർപ്പിക്കുന്നു. ഈ തോട്ടിൽ നയന മനോഹരമായ ഒരു വെള്ളച്ചാട്ടം ഉണ്ട്.

   ശനിയാഴ്ച ദിവസം,മലയാള മാസം ഒന്നാം തീയതി, ഉത്രം ഇവ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ്. എല്ലാ ഉത്രദിനത്തിലും ഉത്രാഭിഷേകം ശനീശ്വര പൂജ തുടങ്ങിയവ നടന്നുവരുന്നു.ധനു ഒന്നു മുതൽ പന്ത്രണ്ട് വരെ പന്ത്രണ്ട് നോയമ്പും നാല്പത്തി രണ്ടാം ദിനം ഉത്സവവും പടിപൂജയും വിശേഷ ചടങ്ങായി നടക്കുന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ആഴി പൂജയോട് കൂടിയാണ് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ അവസാനിക്കുന്നത്. 
കോൺടാക്ട് നമ്പരുകൾ : 9446796183, 9447129732.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments