അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ…

 

മലപ്പുറം  താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകൾ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ നിന്നും കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്. 


ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments