ശ്രീ മുത്തപ്പൻ കുടുംബ സംഗമം ഫെബ്രുവരി 2 ന് എറണാകുളത്ത്

 

എറണാകുളം ശ്രീ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 15, 16 തീയതികളിൽ രാജേന്ദ്ര മൈതാനിയിൽ നടക്കും. ഇതിന് മുന്നോടിയായി ശ്രീ മുത്തപ്പൻ കുടുംബ സംഗമം ഫെബ്രുവരി 2 ഞായറാഴ്ച നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാടിവട്ടം അസീസിയാ കൺവെൻഷൻ സെന്ററിൽ രാവിലെ 10 ന് കുടുംബ സംഗമം ആരംഭിക്കും.  ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും.


 ഇതോടനുബന്ധിച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും. മുത്തപ്പൻ മഹോത്സവത്തിൻ്റെ സമ്പൂർണ വിജയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്ന് ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പെരിയ, ജനറൽ കൺവീനർ ശ്യം മേനോൻ, ട്രഷറർ ഷാജി പവിത്രം എന്നിവർ അറിയിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments