പ്രളയം കൊണ്ടുവന്ന ചേനപ്പാടിക്കരുടെ പുഷ്പൻ ഇനിയില്ല....ചേനപ്പാടി പാതിപ്പാറയ്ക്ക് കാവലായിരുന്ന തെരുവു നായയുടെ ഓർമ്മയിൽ നാട്..... നഷ്ടപ്പെട്ടത് തങ്ങളുടെ മുള്ളൻ കൊല്ലി വേലായുധൻ എന്നു നാട്ടുകാർ
മോഹൻലാൽ നായകനായ നരൻ എന്ന സിനിമയിലെ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല.
ഒരു മലവെള്ള പാച്ചിലിൽ തീരത്തടിഞ്ഞ ഗർഭിണിയായ സ്ത്രീ പ്രസവിച്ചു മുള്ളൻ കൊല്ലിക്കു നൽകിയ വേലായുധൻ പിന്നീട് ആ നാട്ടുകർക്ക് പ്രീയങ്കരനായ കഥയാണ് നരനിലൂടെ പറയുന്നത്.
ചേനപ്പാടിക്കാർക്കും അങ്ങനെ ഒരു കഥാപാത്രം കാവലുണ്ടായിരുന്നു.തുടക്കക്കിൽ കല്ലെറിഞ്ഞവരും പിന്നീട് അരുമയോടെ തഴുകിയ പുഷ്പൻ എന്ന തെരുവുനായ. പുഷ്പനെ ആരോ വിഷം നൽകി കൊല്ലുകയായിരുന്നു .
പ്രളയത്തിൽ എത്തിയ പുഷ്പ വിദ്യാർത്ഥിനികളെ കോളജിലും രാത്രിയിൽ വാർഡ് അംഗത്തെ വീട്ടിൽ കൊണ്ടുവിടുന്നതും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂട്ട് പോകുന്നതും പുഷ്പൻ സ്വയം ഏറ്റെടുത്ത ജോലിയായിരുന്നു.
പുഷ്പരാജ് എന്നാണ് മുഴുവൻ പേരെങ്കിലും നാട്ടുകാർ സ്നേഹത്തോടെ പുഷ്പൻ എന്ന് വിളിക്കും. അപ്പോൾ വിലാട്ടി അവൻ സ്നേഹം തിരിച്ചു നൽകും. ചേനപ്പാടി പാതിപ്പാറ കോളനിയിലാണ് പുഷ്പൻ കാവൽ സംരക്ഷകനായി മാറിയിരുന്നു.
നാട്ടുകാരാണ് അവനെ കുളിപ്പിക്കുന്നത്. നാട്ടിലെ ഒരാൾ മിക്കപ്പോഴും തന്റെ നായയ്ക്ക് ഒപ്പം പുഷ്പനെയും കുളിപ്പിക്കുമായിരുന്നു. ഏത് വീട്ടിൽ ചെന്നാലും അവന് ഭക്ഷണം ഉണ്ടായിരുന്നു.
പുഷ്പന്റെ പേരിൽ നാട്ടുകാരനായ നിരഞ്ജൻ എന്നയാൾ പുഷ്പൻ പാതിപ്പാറ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും തുറന്നിരുന്നു. ഇതിൽ പുഷ്പന്റെ വീഡിയോകൾ, ചിത്രങ്ങൾ കാണാം. കുടുംബശ്രീ യോഗങ്ങൾക്ക് പോകുമ്പോഴും പുഷ്പൻ തനിക്ക് തുണയായി വരുമെന്ന് മെമ്പർ തുളസി പറഞ്ഞിരുന്നു.
പ്രദേശത്തെ ഹിന്ദുസ്ഥാൻ കോളജിലേക്കുള്ള വഴിയിൽ പതിവായി വിദ്യാർത്ഥികൾക്കൊപ്പം പുഷ്പനും രാവിലെ പോകും. കൂട്ട് വന്നതിന് വിദ്യാർത്ഥിനികൾ ബിസ്ക്കറ്റ് നൽകും. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ പുഷ്പനുള്ള ബിസ്കറ്റ് കരുതുന്ന വിദ്യാർത്ഥിനികളുമുണ്ട്.
2020 ലെ പ്രളയത്തിൽ മണിമലയാറിലൂടെ ഒഴുകിയെത്തി ചേനപ്പാടി എസ്എൻഡിപി പടിക്കൽ കര കയറി എത്തിയതാണ് പുഷ്പൻ. അവിടെ നിന്നും കാക്കക്കല്ല് - പുറപ്പ റോഡ് വഴി ഓടിയതിനിടെ വലയിൽ കുരുങ്ങി.
നാട്ടുകാർ വലയിലെ കുടുക്ക് അഴിച്ചു രക്ഷപെടുത്തിയതോടെ അവൻ ആ നാട്ടുകാരനായി മാറുകയായിരുന്നു. രക്ഷപെടുത്തിയ നാടിനോടുള്ള സ്നേഹം അങ്ങനെ കാവൽ ജോലിയായി അവൻ സ്വയം ഏറ്റെടുത്തെന്നാണ് നാട്ടുകാർ പറയുന്നത്.
തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ആദ്യം ചങ്ങാതിമാർ. ഇടയ്ക്ക് ഒരിടത്ത് നിന്ന് കല്ലേറ് കിട്ടി കണ്ണിൽ മുറിവുണ്ടായി. ഇത് മിക്കവരെയും സങ്കടത്തിലാക്കി. അവനെ അറിയുന്നവർ ഭക്ഷണവും പരിചരണവും നൽകിയതോടെ പുഷ്പൻ ഉഷാറായി കാവൽ ജോലി തുടങ്ങി.
ആട്ടി അകറ്റിയവരെ പതിയെ സ്നേഹം കൊണ്ട് കീഴടക്കി അങ്ങനെ ഒരു നാടിന്റെ മൊത്തം ഇഷ്ടം ഏറ്റുവാങ്ങിയ പുഷ്പൻ്റെ വിയോഗമാണ് ഇപ്പോൾ നാട്ടുകാരെ ദുഖത്തിലാക്കുന്നത്
ഏവർക്കും കൂട്ടായി നടക്കുന്ന പുഷ്പനെ ആരോ വിഷം കൊടുത്തു കൊല്ലുകയായിരുന്നു. ആരാണെങ്കിലും ചെയ്തത് ശരിയായില്ലെന്നും നാട്ടുകാർ പറയുന്നു.
0 Comments