ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണ കേസ് പ്രതിയെ കാഞ്ഞാര്‍ പോലീസ് പിടികൂടി

 

ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണ കേസ് പ്രതിയെ കാഞ്ഞാര്‍ പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതിയും ഒളിവില്‍ പുള്ളിക്കാനം ചെന്നാപ്പാറയില്‍ ഷൈജു സോമന്‍ 44 നെയാണ് പാലായില്‍ വച്ച് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവില്‍ ഇലപ്പള്ളി പുതുപ്പറമ്പില്‍ ജയ് സന്റെ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഒട്ടുപാല്‍ മോഷ്ടിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു പോലീസ് വിശദമായ ആന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. 


യൂണിഫോം ഇല്ലാതെ പോലീസ് അന്വേഷണത്തില്‍ ആയിരുന്നു. ഇയാള്‍ കുളമാവ്, വാഗമണ്‍ പോലീസ് സ്റ്റേഷനുകളിലും കേസുകളിലെ പ്രതിയാണ്. മഗലാപുരം, തെങ്കാശി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ 8 മാസമായി ഒളിവില്‍ കഴിയുകയായിയാരുന്നു. 


വ്യാഴാഴ്ച 12 ന് പാലായില്‍ ബസ് സ്റ്റാന്റില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. കാഞ്ഞാര്‍ പ്രന്‍സിപ്പല്‍ എസ്.ഐ. ബൈജു പി. ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോളി ജോര്‍ജ്, ജ്യോതിഷ് ഫിലിപ്പ്, അബ്ദുള്‍ ഷുക്കൂര്‍, നിസാര്‍, അജീഷ് തങ്കപ്പന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments