സ്‌നേഹദീപം കരുണയുടെ നേര്‍സാക്ഷ്യം: അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാരുണ്യത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു.
പൊതുപ്രവര്‍ത്തനവും സാമൂഹികപ്രവര്‍ത്തനവുമെല്ലാം കരുണയുടെ മുഖം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതാവണമെന്ന് അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. ആയിരത്തില്‍പ്പരം സുമനസ്സുകളുടെ സഹകരണത്തോടെ ചുരുങ്ങിയകാലംകൊണ്ട് 50 വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു എന്നുള്ളത് സ്‌നേഹദീപം പദ്ധതിയെ മറ്റ് പ്രോജക്ടുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായി എം.പി. പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള 46-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം കൊഴുവനാല്‍ പഞ്ചായത്തിലെ തോടനാലില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹദീപം ഭവനപദ്ധതിയില്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച 24-ാം സ്‌നേഹവീടാണിത്. പി.സി. ജോണ്‍ പൊന്നുംപുരയിടം സ്‌നേഹദീപം സൊസൈറ്റിക്കു നല്‍കിയ 4 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
തോടനാല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയാണ് ഈ വീടിന്റെ തറയുടെ നിര്‍മ്മാണം നടത്തിയത്. യോഗത്തില്‍ പി.സി. ജോണ്‍ പൊന്നുംപുരയിടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാരായ മെര്‍ലിന്‍ ജെയിംസ് കോയിപ്ര, ആലീസ് ജോയി മറ്റം, ആനീസ് കുര്യന്‍ ചൂരനോലില്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍,
ജെയിംസ് കോയിപ്ര, സജി തകിടിപ്പുറം, സിബി പുറ്റനാനിക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വളവനാല്‍, ഷാജി ഗണപതിപ്ലാക്കല്‍, കെ.എം. സുദര്‍ശന്‍ കുരുന്നുമല, ബേബി പരിന്തിരിക്കല്‍, ജോയി മാടയാങ്കല്‍, ജോഷി പുളിക്കല്‍, സണ്ണി നായ്പുരയിടം, സിബി പൂവത്തിനാല്‍, ജോസുകുട്ടി ഇലവനാതൊടുകയില്‍, എമ്മാനുവല്‍ പാറക്കുളങ്ങര, സാമുവല്‍ മുതിരകാലായില്‍, ജോസ് എറകോന്നി, തോമസ് പെല്ലാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments