അഫ്ഗാൻ ബ്രൂസ് ലി എന്നഅബ്ബാസ് അലിസാദാ നായകനായ ഇംഗ്ലീഷ് ചിത്രം ബ്ലഡ്ലൈൻ നാളെ തീയേറ്ററുകളിലെത്തും. അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് അബ്ബാസ് ജനിച്ചത്.ആയോധന കലയിലും,അഭിനയത്തിലുമുള്ള മികവും ബ്രൂസ് ലീ മായുള്ള വ ളരെ അടുത്ത രൂപ സാദൃശ്യവും അഫ്ഗാൻ ബ്രൂസ് ലി എന്ന പേരിൽ ലോക പ്രസിദ്ധനാക്കി.
അഫ്ഗാൻ കലാപത്തിന്റെ കാലത്ത് അദ്ദേഹം കാബൂളിൽ നിന്നും രക്ഷപ്പെട്ട് യു.കെ.യിൽ സ്ഥിര താമസമാക്കുകയായിരുന്നു. തുടർന്ന് ആ യോധന കലയും ,അഭിനയവും ഒന്നിച്ച് കൊണ്ടു പോവുകയായിരുന്നു. കേരളത്തിലെ കളരിപ്പയറ്റാണ് ഈ ചിത്രത്തിലെ മുഖ്യവിഷയം.
ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിച്ച് ഇദ്ദേഹം കളരി പയറ്റുകല മനസ്സിലാക്കി പഠിച്ച ശേഷമാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നത്. കേരളത്തിൽ ചിത്രീകരിച്ച സിനിമ ഇവിടുത്തെ സമൃദ്ധമായ മനോഹാരിത എടുത്ത് കാട്ടുകയും അതേ സമയം വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ആക്ഷൻ ചിത്രവുമാണ്.
സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ഒരു വ്യക്തിയുടെ കഥയാണിത്. മലയാളത്തിൽ കൂടി ഡബ്ബ് ചെയ്തു റിലീസ് ആവുന്ന ഈ ചിത്രം 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
ഇൻ ഡ്യവുഡ് ഡിസ്ട്രിബൂഷൻ നെറ്റ് വർക്കാണ് ഇന്ത്യയിൽ വിതരണം നടത്തുന്നത്.
0 Comments