ചിറ്റേടത്ത് തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ പുനപ്രതിഷ്ഠ 7 ന്



ഉഴവൂര്‍ ചിറ്റേടത്ത് തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ 7-ാം തീയതി പുനപ്രതിഷ്ഠ നടക്കും. 
 
സര്‍പ്പക്കാവിലെ നാഗദൈവങ്ങള്‍, ഏറ്റുമാനൂരപ്പന്‍, ഭദ്രകാളി നാഗയക്ഷി, ഗന്ധര്‍വ്വന്‍, യക്ഷി, ചിത്രകൂടങ്ങള്‍ എന്നിവയുടെ പുനപ്രതിഷ്ഠയാണ് നടക്കുന്നത്.  


ഉച്ചയ്ക്ക് 1 മണി 7 മിനിറ്റിനും 2 മണി 27 മിനിറ്റിനും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തൊടുപുഴ പുതുക്കുളം മനയില്‍ ദാമോദരന്‍ നമ്പൂതിരി, കിടങ്ങൂര്‍ ഓണിയപ്പുലത്തില്ലം  സജി നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് കൊണ്ടുവരും. 


ഉഴവൂര്‍ ടൗണിനടുത്ത് തച്ചിലംപ്ലാക്കല്‍ കുന്നിലെ 30 സെന്റോളം വിസ്തൃതിയിലാണ് സര്‍പ്പക്കാവ് സ്ഥിതി ചെയ്യുന്നത്. ദേവപ്രശ്ന വിധിപ്രകാരം രണ്ട് വര്‍ഷം മുമ്പാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തച്ചിലംപ്ലാക്കല്‍ സി.കെ. കരുണാകരന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഇവിടെ സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും സമര്‍പ്പണം നടന്നുവന്നിരുന്നു.


 
അദ്ദേഹം അന്തരിച്ചതിനെ തുടര്‍ന്ന് മകന്‍ വിജയകുമാര്‍ തച്ചിലംപ്ലാക്കല്‍, ജയകുമാര്‍ തച്ചിലംപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചിറ്റേടത്ത് തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവ് പുനരുദ്ധാരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments