മതേതരത്വത്തിന്റെ പ്രതീകമായി മാറി വിശുദ്ധ കൊച്ചുത്രേസ്യായാ യുടെ തിരുനാൾ പ്രദക്ഷിണം.


എലിക്കുളം മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യായുടേയും, വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണമാണ് മതേതരത്വത്തിന്റെ പ്രതീകമായി മാറിയത്. 


വടക്കേ പന്തലിലേക്കുള്ള പ്രദക്ഷിണം കുരുവിക്കൂട് ജംഗഷനിൽ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിന്റെ വീടീനു മുൻപിലുള്ള പന്തലിലെത്തിയപ്പോഴാണ് മതേതരത്വത്തിന്റെ അടയാളങ്ങൾ കാലത്തിന്റെ കണക്കു പുസ്തകതത്തിലെ വേറിട്ട അടയാളമായി മാറിയത്. 

ഉരുളികുന്നം ശ്രീധർമ്മശാസ്ത.ഭദ്രകാളി ക്ഷേത്രത്തിന്റെ ഉപദേശക സമിതി സ്വീകരിച്ചത്. ക്ഷേത്ര ഉപദേശക സമിതി ( സെക്രട്ടറി ഷിബു കരിമുണ്ടയിലിന്റെ നേതൃത്വത്തിൽ തിരുനാൾ പ്രദക്ഷിണത്തെ സ്വീകരിച്ചു. അൻപതു വർഷത്തിലേറെയായി പെരുമനങ്ങാട്ട് വീടീ ന്റെ മുമ്പിലായിരുന്നു തിരുനാൾ പ്രദക്ഷിണത്തിന്റെ പന്തൽ .


 വീടിന്റെ മുൻ വശത്തായിട്ട് ധർമ്മശാസ്ത ക്ഷേത്രത്തിലേക്കുള്ള വഴിയും, കാണിക്ക ഗോപുരവും സ്ഥിതി ചെയ്യുന്നത്.ഇത്തവണ ക്ഷേത്ര ഉപദേശക സമിതി പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനോട് ഇക്കാര്യം പറഞ്ഞിരുന്നു.ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി പായസ വിതരണവും ഉണ്ടായിരുന്നു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments