ദേശീയ ശാസ്ത്ര ദിനംഅരുവിത്തുറ കോളേജിൽ ഇൻ്റർകോളേജിയേറ്റ് പ്രബന്ധാവതരണ മത്സരവും ഓൺലൈൻ ക്വിസ് പ്രോഗ്രാമും .



ദേശീയ ശാസ്ത്ര ദിനംഅരുവിത്തുറ കോളേജിൽ ഇൻ്റർകോളേജിയേറ്റ് പ്രബന്ധാവതരണ മത്സരവും ഓൺലൈൻ ക്വിസ് പ്രോഗ്രാമും . 

ദേശീയ ശാസ്‌ത്ര ദിനാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്ലെ റിസർച്ച് ആൻഡ് പി.ജി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കെമിസ്ട്രിയുടെയും ഫിസിസിക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പിജി ഡിപ്പാർട്ട്മെൻ്റ് ഓഫ് കെമിസ്ട്രിയും ഐ.പി.ആർ. സെല്ലും ചേർന്ന് നോയാസിസ് 2025  അഖില കേരള പ്രബന്ധാവതരണ മത്സരം സംഘടിപ്പിച്ചു. 


വിവിധ കോളേജുകളിലെ യു.ജി, പി.ജി വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ ഡോ സണ്ണി കുര്യാക്കോസ്സും ഡോ ടെസി മോൾ മാത്യുവും വിധികർത്താക്കളായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്സ്  കോളേജ് ഒന്നാം സ്ഥാനവും അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 


കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു അനി ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ്ജ്  എന്നിവർ പങ്കെടുത്തു ദേശീയ ശാസ്ത്ര ദിനാഘോഷത്തിനോടനുബന്ധിച്ച് ഫിസിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ എല്ലാഡിപ്പാർട്ട്മെൻറുകളെയും പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരം ആവേശകരമായി.


 കുട്ടികളുടെ ശാസ്ത്രാവബോധം അളക്കുന്നതിനുള്ള ഒരു ആധുനിക അനുഭവമായിരുന്നു ഫോണിലൂടെ തൽസമയം ഉത്തരമെഴുതാവുന്ന ഓൺലൈൻ മത്സരം. കോർഡിനേറ്ററും അധ്യാപികയുമായ  ബിറ്റി ജോസഫിനൊപ്പം അധ്യാപകരായ നിഷ ജോസഫ്.ഡാന ജോസ്. മരിയ ജോസ്. ഡോ.സുമേഷ് ജോർജ് എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് സമ്മാനദാനം നിർവ്വഹിച്ചു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments