പാഠപുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും മാത്രം വായിച്ചറിഞ്ഞ കോടതികളെയും ജഡ്ജിമാരെയുമൊക്കെ നേരിട്ട് കണ്ടപ്പോൾ കുട്ടികൾക്ക് ആകാംക്ഷയായി.കോടതി മുറികളിലെ നടപടികൾ അവർ സസൂക്ഷ്മം വീക്ഷിച്ചു.കേസിലെ കക്ഷികൾക്ക് വേണ്ടി അഭിഭാഷകർ നടത്തുന്ന നിയമ പോരാട്ടങ്ങൾ കൗതുകത്തോടെ അവർ നോക്കിക്കണ്ടു.
കോടതികളെയും കോടതി നടപടികളെയും പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയിൽ പാലാ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 32 വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്.
മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.ജഡ്ജിയുമൊത്ത് അവർ സംവദിച്ചു.
കുട്ടികളുടെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു.അഡ്വ.തോമസ് ജോസഫ് തൂങ്കുഴി നിയമ ബോധവൽക്കരണ ക്ലാസിനും ഐറിൻ മാത്യു മോട്ടിവേഷൻ ക്ലാസ്സിനും നേതൃത്വം നൽകി.
താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസസ് കമ്മറ്റി പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ എന്നിവർ പ്രസംഗിച്ചു.ഫാദർ ലിജോ സെബാസ്ററ്യൻ,സിസ്റ്റർ സിസി എഫ് സി സി,സിസ്റ്റർ റോസ്ലിറ്റ് എഫ് സി സി,ലിൻ്റാ അനിത എന്നിവർ നേതൃത്വം നൽകി.
0 Comments