കട്ട സപ്പോർട്ട് ... മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നേതൃത്വത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന തങ്കമ്മ താളിമലയിൽ എന്ന വ്യക്തിയുടെ വീട് പുതുക്കി പണിയുന്ന യജ്ഞത്തിന് നാടൊന്നിച്ചു.




കട്ട സപ്പോർട്ട് ... മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് നേതൃത്വത്തിൽ മേലുകാവ് ഗ്രാമ പഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന തങ്കമ്മ താളിമലയിൽ എന്ന വ്യക്തിയുടെ വീട് പുതുക്കി പണിയുന്ന യജ്ഞത്തിന്  നാടൊന്നിച്ചു.


പഞ്ചായത്തിലെ  അതിദരിദ്ര ലിസ്റ്റിൽ പെട്ട ഇവർക്ക് ബന്ധുക്കൾ ആരുമില്ല. പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യവുമില്ല. 
ഈ സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ പരിമിതമായ ഫണ്ടു കൊണ്ട് ഇവരുടെ സ്വപ്നമായ ഒരു ചെറിയ വീട് പണിതു കൊടുക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചത്. 


ഇതോടു കൂടി പഞ്ചായത്തിലെ 8 വ്യക്തികളുടെ   അതിദാരിദ്ര്യ നിർമ്മാർജ്ജന സർക്കാർ പദ്ധതിയുടെ  ലക്ഷ്യം  നൂറ് ശതമാനം കൈവരിക്കാനായി.
അതി ദാരിദ്ര്യരിലെ വ്യത്യസ്ത ക്ലേശ ഘടകങ്ങൾ പരിഗണിച്ച്  പൂർണമായും തീർപ്പ് കല്പിക്കാനായതോടെയാണ് ലക്ഷ്യം കൈവരിച്ചത്.


വീടു പണിക്കാവശ്യമായ സാമഗ്രികൾ  ഇറക്കുവാനുള്ള വഴി സൗകര്യം  രണ്ട് വ്യക്തികൾ  സ്വകാര്യ വഴി തുറന്ന് നൽകി  അനുവാദം ലഭിച്ചത്  മാതൃകയായി.
 ഒറ്റയ്ക്ക് കഴിഞ്ഞു വന്ന വ്യക്തിയുടെ ടാർപോളിൻ വലിച്ചു കെട്ടിയ തകർന്ന വീട് നേരിട്ട് കണ്ടപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ൻ്റെ പ്രധാന താല്പര്യത്തിൽ  എല്ലാ  വാർഡ് മെമ്പർമാരും  കയ്യും മെയ്യും മറന്ന് ഒന്നിച്ചു .


ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, മെമ്പർ  ജെറ്റോ ജോസ് , വാർഡ് മെമ്പർമാരായ റ്റി.ജെ ബെഞ്ചമിൻ, തോമസ് സി വടക്കേൽ , ഷൈനി ബേബി, ഡെൻസി ബിജു ,ബിൻസി ടോമി വെട്ടത്ത്, പ്രസന്ന സോമൻ ,ഷീബാ മോൾ ജോസഫ് ,
സിസി.ഡി എസ് ചെയർ പേഴ്സൺ ,നിമ്മി ഷിജു, മെമ്പർ ലൗലി ജോർജ് ,കുടുംബ ശ്രീ അംഗങ്ങളായ ഗ്രേസി, ആൻസി, സാക്ഷരതാ പ്രേരക് നൈസി ബെന്നി, ആൻസി ജോസ്  പഞ്ചായത്ത് സെക്രട്ടറി  വി.എസ് അനുസചേതനൻ, വി.ഇ ഓ മുഹമ്മദ് ജലാലുദ്ദീൻ,
മുൻ മെമ്പർ ആലീസ് ജോസ് ,, അസി.സെക്രട്ടറി പോൾ ബേബി സാമൂവേൽ ,ഷിബുലാൽ ഹെഡ് ക്ലർക്ക് ,മനോജ് കുമാർ സീനിയർ ക്ലർക്ക് ,ജോർജ്ജ് ജോസ് എന്നിവർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments