നീലൂർ സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ നാളെ ( 09-05-2025) 1500 വിശുദ്ധരുടെ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരുനാളിനോടും പള്ളി ശതാമ്പ്ദി ആഘോഷ സമാപനത്തോടും അനുബന്ധിച്ചാണ് വിശുദ്ധരുടെ തിരുശേഷിപ്പുകൾ എത്തിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് നാലിന് ദേവാലയാങ്കണത്തിൽ പ്രാർഥന നിർഭരമായ ചടങ്ങുകളോടെ വികാരി ഫാ. മാത്യു പാറത്തൊട്ടി, സഹവികാരി ഫാ. ജോസ് പൊയ്യാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുശേഷിപ്പുകൾ സ്വീകരിക്കും. തുടർന്ന് മാർ. ജേക്കബ് മുരിക്കൻ്റെ കാർമികത്വത്തിൽ നടക്കുന്ന പ്രത്യേക പ്രാർഥന ശുശ്രൂഷകൾക്കു ശേഷം പൊതുവണക്കം.
ഈശോ മരിച്ച കുരിശിൻ്റെ അംശം,,പാലിയത്തിൻ്റെ അംശം,പന്ത്രണ്ട് അപ്പസ്തോലന്മാരുടെ തിരുശേഷിപ്പ് തുടങ്ങിയവ പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ എസ്.എം.പി. സഭാംഗമായ ഫാ എഫ്രേം കുന്നപ്പള്ളിയുടെ നേതൃത്വത്തിലാണ് എത്തിക്കുന്നത്.
തുടർന്ന് മാർ ജേക്കബ് മുരിക്കൻ ആഘോഷമായ കുർബാന അർപ്പിക്കും. ഇടവകാംഗങ്ങളായ വൈദികർ സഹകാർമികരായിരിക്കും.
11 ന് വൈകിട്ട് 5 ന് നടക്കുന്ന ശതാമ്പ്ദി സമാപന സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ. ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
0 Comments