സുനില്‍ പാലാ
പാലാ നഗരസഭാ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ വാക്കുപാലിച്ചു. ആറാം വാര്‍ഡിലെ മുണ്ടാങ്കല്‍ പുലിമലക്കുന്ന് ജലവിതരണ പദ്ധതി പൂര്‍ത്തിയായി. വെറുതെ വെള്ളം വിതരണം ചെയ്യുകയല്ല, വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ജലമാണ് പൈപ്പ് വഴി വിതരണം ചെയ്യുന്നത്. വാര്‍ഡിലെ 150-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്.
മുണ്ടാങ്കല്‍, ഇളന്തോട്ടം, കാര്‍മ്മല്‍ ആശുപത്രി ഭാഗങ്ങളില്‍ ജലക്ഷാമം ഏറെ രൂക്ഷമായിരുന്നു. പലതവണ പലജനപ്രതിനിധികളും ഈ ജലവിതരണ പദ്ധതിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യം കൈവന്നത് ബൈജു കൊല്ലംപറമ്പിലിനാണ്.

70 ലക്ഷത്തോളം രൂപാ ഈ പദ്ധതിക്കായി ചെലവായി. പാലാ നഗരസഭയുടെ വിവിധ വര്‍ഷങ്ങളിലെ പദ്ധതിയില്‍ പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മൂഴയില്‍ എബ്രഹാം (ബേബിച്ചന്‍ മൂഴയില്‍) ടാങ്ക് പണിയുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത്, കിണര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത് കദളിക്കാട്ടില്‍ തോമസാണ്.
പദ്ധതി പൂര്‍ത്തീകരിക്കാന്‍ കടമ്പകളേറെ
നഗരസഭ ചട്ടവും, നിയമവും അനുസരിച്ച് സൗജന്യമായി കിണറും ടാങ്കും പണിയുന്നതിന് വസ്തു നഗരസഭയ്ക്ക് സ്വകാര്യവ്യക്തികള്‍ ആധാരം ചെയ്തു കൊടുത്ത് നഗരസഭാ സെക്രട്ടറിയുടെ പേരില്‍ കരം അടച്ചതിന് ശേഷം മാത്രമേ പദ്ധതി കൗണ്‍സിലര്‍ക്ക് ആവശ്യപ്പെടാനും മുന്നോട്ടു കൊണ്ടു പോകുവാനും സാധിക്കുമായിരുന്നുള്ളൂ. ആദ്യം ഈ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഈ രണ്ടു കുടുംബവും നഗരസഭയെ സഹായിച്ചു. തുടര്‍ന്നാണ് പദ്ധതി ആരംഭിച്ചത്.
നഗരസഭയിലെ 26-കളിലുമായി ലഭിക്കുന്ന മൊത്തം ഫണ്ടിന്റെ ഒരു വിഹിതം മാത്രമേ ആറാം വാര്‍ഡില്‍ ഓരോ വര്‍ഷവും ലഭിക്കുമായിരുന്നുള്ളൂ. ആവശ്യമുള്ള പണം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ ഓരോ വര്‍ഷവും ചോദിച്ചു വാങ്ങിച്ചാണ് ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തീകരിച്ചത്. ഓരോ പ്രാവശ്യവും ലഭിക്കുന്ന പണത്തിനുള്ള വര്‍ക്കിന് പ്രത്യേകം പ്രത്യേകം എസ്റ്റിമേറ്റും ടെണ്ടറും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ടതും വെല്ലുവിളിയായിരുന്നു. ഒരോ പ്രാവശ്യവും ലഭിക്കുന്ന പണത്തിനുള്ള വര്‍ക്കിനും പ്രത്യേകം പ്രത്യേകം, എസ്റ്ററിമേറ്റും, ടെണ്ടറും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ടത് ഉണ്ടായിരുന്നു. കിണര്‍ കുത്തണമെങ്കില്‍ ഭൂഗര്‍ഭ ജല അതോറട്ടിയുടെ പരിശോധനയ്ക്കു ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കണമായിരുന്നു. ഇത്തരം കടമ്പകള്‍ കടക്കേണ്ടി വന്നതിനാല്‍ പദ്ധതിക്ക് കാലതാമസം നേരിട്ടു. മുണ്ടാങ്കല്‍ - പുലിമലക്കുന്ന് ജലവിതരണ സമിതി രൂപീകരിച്ച് ഈ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജലവിതരണ പദ്ധതിയുടെ തുടര്‍നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഉദ്ഘാടനം 25 ന്
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പാലാ മരിയസദന് സമീപമുള്ള വാട്ടര്‍ടാങ്കിന്റെ ഭാഗത്ത് ജോസ് കെ മാണി എംപി 25 ന് വൈകിട്ട് 5 ന് നിര്‍വ്വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുക്കും.
എല്ലാവരോടും നന്ദി

നാട്ടിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിക്ക് നേതൃത്വം കൊടുക്കാന്‍ എന്നെ പിന്തുണച്ച നാട്ടുകാര്‍, സഹകൗണ്‍സിലര്‍മാര്‍, കാലാകാലങ്ങളിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജോസ് കെ. മാണി എം.പി. തുടങ്ങിയ എല്ലാവരോടും ഈ അവസരത്തില്‍ പ്രത്യേകം നന്ദി പറയുന്നു.
- ബൈജു കൊല്ലംപറമ്പില്‍, നഗരസഭാ 6-ാം വാര്‍ഡ് കൗണ്‍സിലര്‍
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments