വെള്ളാപ്പള്ളി നടേശന് സ്നേഹാദരം, ഈരാറ്റുപേട്ടയില്‍ ഒരുക്കങ്ങളായി.



ഇരുപത്തിരണ്ടാം തീയതി ഈരാറ്റുപേട്ടയില്‍ ഈഴവമഹാസമ്മേളനവും വെള്ളാപ്പള്ളി നടേശന് സ്നേഹാദരവും  നടത്തും.

22-ാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആര്‍ ശങ്കര്‍ നഗര്‍ (പി.ടി.എം.എസ് ഓഡിറ്റോറിയം ഈരാറ്റുപേട്ട) നടക്കുന്ന മീനച്ചില്‍ താലൂക്കിലെ ഈഴവ ജനതയുടെ അവകാശ പ്രഖ്യാപന മഹാ സമ്മേളനത്തില്‍ വച്ചാണ് സ്നേഹാദരവ് നല്‍കുന്നത്. ഇതോടൊപ്പം വനിതാ സംഘം മീനച്ചില്‍ യൂണിയന്‍ നാല് മേഖലകളില്‍ നടത്തിയ ശാക്തേയം, സ്ത്രീശക്തി- ശ്രീശക്തി സമ്മേളനങ്ങളുടെ പരിസമാപ്തിയും നടത്തും.  മഹാസമ്മേളനം എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി  ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ചെയര്‍മാന്‍ ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. 
 
എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം ചെയ്യും. സജീഷ് മണലേല്‍ ആമുഖപ്രസംഗം നടത്തും. യൂണിയന്‍ കണ്‍വീനര്‍, എം. ആര്‍.ഉല്ലാസ് സ്വാഗതം ആശംസിക്കും. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ, ഇന്‍കം ടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്, കേരളകൗമുദി കോട്ടയം യൂണിറ്റ്  ചീഫ് ബാബുരാജ്,വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്‍, എ. ഡി.സജീവ് വയല, കെ.ആര്‍.ഷാജി തലനാട്, സി.ടി രാജന്‍, അനീഷ് പുല്ലുവേലില്‍, കെജി സാബു, സി പി സുധീഷ് ചെമ്പന്‍കുളം, സജി കൂന്നപ്പള്ളി എന്നിവര്‍ ആശംസകള്‍ നേരും. മിനര്‍വ മോഹന്‍ നന്ദി പറയും. 
 

പരിപാടികളുടെ നടത്തിപ്പിനായി സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ വയല, എം.ആര്‍. ഉല്ലാസ്, സി.ടി. രാജന്‍, അനീഷ് പുല്ലുവേലി, കെ.ജി. സാബു, സുധീഷ് ചെമ്പന്‍കുളം, സജി ചേന്നാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 501 അംഗ സ്വാഗതസംഘവും പ്രവര്‍ത്തിച്ചുവരികയാണ്.


വഴിയോരങ്ങളില്‍ ഇന്ന് പീതപതാകകളുയരും

ഈഴവമഹാസമ്മേളനത്തിന്റെയും വെള്ളപ്പാള്ളി നടേശന് സ്‌നേഹാദരവ് നല്കുന്നതിന്റെയും വിളംബരമുയര്‍ത്തിക്കൊണ്ട് മീനച്ചില്‍ യൂണിയന് കീഴിലുള്ള പ്രധാന പാതകളില്‍ ഇന്ന് പീതപതാക ഉയരുമെന്ന് യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ വയല, എം.ആര്‍. ഉല്ലാസ് എന്നിവര്‍ പറഞ്ഞു. 
 
 
കിടങ്ങൂര്‍ മുതല്‍ പൂഞ്ഞാര്‍ വരെയുള്ള ഹൈവേയുടെ ഓരങ്ങളിലാണ് പീതപാതകകള്‍ നിരക്കുന്നത്. വിളംബര സന്ദേശ പതാക ഉയര്‍ത്തലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കിടങ്ങൂരിലും അമ്പാറയിലുമായി നടക്കും. യഥാക്രമം യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് എന്നിവര്‍ പതാക സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ നേതാക്കള്‍, പോഷകസംഘടനാ നേതാക്കള്‍, അതാത് ശാഖാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments