വിപണനവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന ചൂഷണത്തിന്റെ തോത് ഇല്ലാതാവുകയും അദ്ധ്വാനത്തിൻ്റെ യഥാർത്ഥ പ്രയോജനം ഉല്പാദകരായ കർഷകർക്ക് ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവേണ്ടതുണ്ടെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ.
നബാർഡിൻ്റെ പിന്തുണയോടെ ഭൂമിക പ്രമോട്ട് ചെയ്യുന്ന തലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ ഉത്പാദന വർദ്ധനവും കാർഷിക വിഭവങ്ങളുടെ മൂല്യവർധനവും പ്രധാനമാണ്. കർഷകർ സമ്മിശ്ര കൃഷിയിലും കാർഷിക വിളവൈവിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കാർഷിക ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം ഇല്ലാത്ത സാഹചര്യത്തെ മറികടക്കാൻ കർഷക കമ്പനികളിലൂടെ ഒരു പരിധിവരെ കർഷകർക്ക് സാധ്യമാകും എന്നും അദ്ദേഹം പറഞ്ഞു. കമ്പനി ചെയർപേഴ്സൺ നിഷാ ഡെന്നീസ് അധ്യക്ഷത വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ ബാബു പി. എസ്. ആമുഖപ്രസംഗം.
നടത്തി തീക്കോയിൽ ആരംഭിച്ച ഓഫീസും കമ്പനി ഔട്ട്ലെറ്റും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. കമ്പനി ഓഹരി സർട്ടിഫിക്കറ്റുകളുടെ കൈമാറ്റം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, തിക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ്, തലനാട് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലിൽ എന്നിവർ നിർവഹിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ ആദ്യ വില്പന നിർവഹിച്ചു. ഭൂമിക സെക്രട്ടറി എബി ഇമ്മാനുവൽ, കമ്പനി ഡയറക്ടർ അബ്രഹാം കെ. വി. എന്നിവർ പ്രസംഗിച്ചു. ഭൂമിക പ്രസിഡൻ്റ് കെ. ഇ. ക്ലമൻ്റ്, ജോസഫ് ഡൊമിനിക്, കമ്പനി ഡയറക്ടർമാരായ സിബി ജോസഫ്, അഡ്വ. പി. എസ്. സുനിൽ ബാബു കെ. എം., ജോസ് ആൻഡ്രൂസ്, റോബിൻ ജോസഫ്, റോയി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
0 Comments