കനത്ത മഴയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു.... ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍


 കനത്ത മഴയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു. നിര്‍ത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. 

 തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്‍വശം ജൂബിലി കോംപ്‌ളക്‌സിലെ ടാക്‌സി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ പുളി മരമാണ് കടപുഴകി വീണത്. 


ശക്തമായ മഴ മൂലം പലരും കടവരാന്തകളില്‍ കയറിനിന്നതിനാലും വാഹനങ്ങള്‍ കുറവായതിനാലും വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.തുടര്‍ന്ന് മരത്തിന് സമീപത്ത് നിര്‍ത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 


ജനറല്‍ ആശുപത്രിയിലേക്ക് ആളുകള്‍ ഇത് വഴിയാണ് കടന്ന് പോകാറുള്ളത്. ഫയര്‍ഫോഴ്സ് സംഘവും നഗരസഭാ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് മരംമുറിച്ച് മാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments