കാപാ നിയമപ്രകാരം ജില്ലയിൽ നിന്നും രണ്ടുപേരെ നാടുകടത്തി ..


 

കോട്ടയം പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത്‌ താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ (26),ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത്‌ കണിയാംകുന്നേൽ വീട്ടിൽ  മുഹമ്മദ്‌ മുനീർ (26) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി  ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. ന്റെ റിപ്പോർട്ട് പ്രകാരം റേഞ്ച് ഡി. ഐ. ജി. 6 മാസത്തേക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് ഉത്തരവിട്ടത്.അനന്തു കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ 4 കേസുകളിലും മുനീർ എം. ഡി. എം. എ. ഉൾപ്പെടെയുള്ള രാസലഹരിക്കേസുകളിലും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിലും പ്രതിയാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments