വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ നീക്കങ്ങൾ ഊർജ്ജിതമാക്കി സർക്കാർ.



 വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ നീക്കങ്ങൾ ഊർജ്ജിതമാക്കി സർക്കാർ. 

ഇതിന് പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു.  

 രാജ്യത്തെ നാല് ട്രൈബൽ സർവകലാശാലകളുടെ മാതൃകയിലാവും ഇത്. ഗോത്ര വർഗ്ഗ, ആദിവാസി വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം, സംസ്കാരം, ഗവേഷണം എന്നിവ മുൻനിറുത്തിയാവും പ്രവർത്തനം. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ട്രൈബൽ സർവകലാശാലയുടെ പ്രാഥമിക ചെലവുകൾക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 


 പാരമ്പര്യ അറിവുകൾ, വൈദ്യം, ഗോത്ര ഭാഷകൾ, സംസ്കാരം, പാരമ്പര്യ കൃഷി രീതികൾ എന്നിവ ശാസ്ത്രീയമായി സംരക്ഷിക്കും. ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധ പഠനങ്ങൾ, ആദിവാസി മേഖലയിലെ ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കും. 


 മദ്ധ്യ പ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, ആന്ധ്രാ പ്രദേശിലെ സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി, തെലങ്കാനയിലെ സമ്മക്ക സാരാലമ്മ സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി, ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് എന്നിവയെ മാതൃകയാക്കും.  


 കലിംഗ സർവകലാശാലയിൽ 30,000ലേറെ ആദിവാസി കുട്ടികൾക്ക് എൽ.കെ.ജി മുതൽ പി.ജി വരെ സൗജന്യ പഠനവും താമസവും ഭക്ഷണവും ലഭ്യമാക്കുന്നു. ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസവും ഗോത്ര കലകൾ, കര കൗശലം, പരമ്പരാഗത സാങ്കേതിക വിദ്യകൾ എന്നിവയിൽ ഗവേഷണാവസരങ്ങളും സൗജന്യമായി ലഭ്യമാക്കും. 



 ഗോത്ര വൈദ്യന്മാരുടെ പാരമ്പര്യ ഔഷധങ്ങൾ, സസ്യ അറിവുകൾ എന്നിവയിൽ ഗവേഷണം. പണിയ, കുറുച്യ, കാട്ടുനായ്ക്ക, അടിയ തുടങ്ങിയവരുടെ പ്രാദേശിക ഭാഷകളും വാമൊഴിയും ഡിജിറ്റലായി സംരക്ഷിക്കും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments