പാലാ വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്ക് നവീന മന്ദിരങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി ജോസ്.കെ.മാണി എം.പി അറിയിച്ചു.
2022-23 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് സ്കൂൾ മന്ദിരങ്ങൾക്കായിട്ടാണ് 2023-ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നൽകിയിരുന്നത്.
തുടർ നടപടികൾ വൈകിയതിനെ തുടർന്ന് നിർമ്മാണ നടപടികൾ അനിശ്ചിതത്വത്തിലാവുകയും തുടർന്ന് പ്രാദേശിക ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകളെ തുടർന്നുമാണ് എസ്റ്റിമേറ്റും, സാങ്കേതികാനുമതിയും ലഭ്യമാക്കി ഇപ്പോൾ ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുന്നത്. സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനായുള്ള നടപടികൾ നടന്നുവരുകയാണ്.
ആദ്യഘട്ടത്തിൽ മീനച്ചിൽ പഞ്ചായത്തിലെ പൂവരണി ഗവ യൂ പി.സ്കൂൾ, രാമപുരം പഞ്ചായത്തിലെ കൂടപ്പുലം എൽ.പി.സ്കൂൾ, കൊഴുവനാൽ പഞ്ചായത്തിലെ കെഴുവംകുളം എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് പുതിയ മന്ദിരങ്ങൾക്കായുള്ള നടപടികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുള്ളത്. ഓരോ സ്കൂളിനുo 1.58 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഐങ്കൊമ്പ് എൽ.പി സ്കൂൾ, അന്തീനാട് യു.പി.സ്കൂൾ, ചക്കാമ്പുഴയു.പി.സ്കൂൾ എന്നിവയ്ക്കു പുതിയ മന്ദിരങ്ങൾക്കായി വർഷങ്ങൾക്ക് മുന്നേ ഭരണാനുമതി ലഭ്യമാക്കിയിരുന്നു.
ഇവിടങ്ങളിലും പുതിയ മന്ദിരങ്ങൾക്കായുള്ള രൂപകല്പന പൂർത്തീകരിച്ച് സാങ്കേതികാനുമതിയ്ക്ക് നടപടികൾ നടന്നുവരുന്നു.
പൂവരണി ഗവ: എൽ.പി സ്കൂളിനുള്ള പുതിയ മന്ദിര നിർമ്മാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞതായി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ സാജോ പൂവത്താനി പറഞ്ഞു. വർഷങ്ങളായി മടങ്ങിക്കിടന്ന പദ്ധതി നിരന്തര ഇടപെടലിലൂടെയാണ് പുനരുജ്ജീവിപ്പിച്ച് അവസാനഘട്ടത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾ മുടങ്ങിക്കിടന്ന സ്കൂൾ കെട്ടിട നിർമ്മാണ പദ്ധതികൾ പൂർത്തികരിക്കുന്നതിന് നടപടികൾ സ്വീകരിച്ച വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടിയേയും ജോസ്.കെ.മാണി എം.പിയേയും
കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് യോഗം അനുമോദിച്ചു.
പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു.
0 Comments