കുടുംബങ്ങളിലെ സ്നേഹ സംഭാഷണങ്ങളുടെ കുറവാണ് ബന്ധങ്ങൾ ശിഥിലമാകാൻ കാരണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ .
കെ.വി.വി.എസ്. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓശാന മൗണ്ടിൽ നടന്ന സ്നേഹ സമാജ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര ധാരണയും ഐക്യവും വളർത്തി കുടുംബ ബന്ധങ്ങൾ ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ലഹരി ഉപയോഗം പോലെയുള്ള സാമൂഹ്യതിന്മകൾക്കെതിരെ സംഘടനകൾ പോരാടണമെനും എം.എൽ.എ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.എസ്.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ, ജനറൽ സെകട്ടറി എം.എ രാമചന്ദ്രൻ ചെട്ടിയാർ, എൻ. സുന്ദരം, വി. വിജയചന്ദ്രൻചെട്ടിയാർ, പി.കെ ചെല്ലപ്പൻ ചെട്ടിയാർ, പി പ്രശാന്ത്, കെ.എൻ ഗോപാലകൃഷ്ണ ചെട്ടിയാർ, കെ.എസ് രവീന്ദ്രൻ ചെട്ടിയാർ,
റ്റി.കെ മോഹനൻ ചെട്ടിയാർ, റ്റി.എ ഓമന, സിന്ധു വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ഫിലിം ആർട്ടിസ്റ്റ് മധു പുന്നപ്രയുടെ നർമ്മ ഗാന സല്ലാപം ഹാസ്യപരിപാടിയോടെയാണ് കുടുംബ സംഗമം സമാപിച്ചത്.
0 Comments