അന്താരാഷ്ട്ര നേട്ടവുമായി പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ്
പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്‌നോളജി ഓട്ടോണമസിനു അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനിയേഴ്‌സിന്റെ (എഎസ്‌എംഇ) അംഗീകാരം. എഎസ്‌എംഇ നൽകുന്ന ചാൾസ് ടി മെയിൻ സ്റ്റുഡന്റ് സെക്ഷൻ ലീഡർഷിപ്പ് അവാർഡിന് (പ്രത്യേക പരാമർശം) മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അവസാനവർഷ വിദ്യാർത്ഥി ആശിഷ് ജോസഫ് അർഹനായി .
അഞ്ഞൂറ് ഡോളർ ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം . കോളേജിലെ സ്റ്റുഡന്റസ് ഡീൻ ഡോ ലിജോ പോൾ എഎസ്‌എംഇ ഔട്ട്സ്റ്റാന്റിംഗ് സെക്ഷൻ അഡ്വൈസർ അവാർഡ് (പ്രത്യേക പരാമർശം) നേടി. അഞ്ഞൂറ് ഡോളർ ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ . ലിജോ പോൾ.
മികച്ച നേട്ടം സ്വന്തമാക്കിയ ഇരുവരെയും കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ അനുമോദിച്ചു. ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് - പ്രിൻസിപ്പൽ എന്നിവർ പ്രസംഗിച്ചു.
0 Comments