പാലാ നഗരത്തിൽ സിവിൽ സ്റ്റേഷനു മുൻവശം റൗണ്ടാനയിൽ അനധികൃതമായി സ്ഥാപിച്ച സിമൻറ് കട്ടകൾ നീക്കം ചെയ്തു ...... പാലായിലെ ഒരു സംഘടനയുടെ നേതൃത്വത്തിലാണ് കട്ടകൾ റൗണ്ടാനയിൽ വെച്ചത് എന്നാണ് സൂചന



പാലാ നഗരത്തിൽ സിവിൽ സ്റ്റേഷനു മുൻവശം റൗണ്ടാനയിൽ അനധികൃതമായി സ്ഥാപിച്ച സിമൻറ് കട്ടകൾ നീക്കം ചെയ്തു ......
 പാലായിലെ ഒരു സംഘടനയുടെ നേതൃത്വത്തിലാണ് കട്ടകൾ റൗണ്ടാനയിൽ വെച്ചത് എന്നാണ് സൂചന
പരാതികൾ ഉയർന്നതിനെ തുടർന്ന് പാലാ ഡിവൈഎസ്പി കെ. സദൻ , ട്രാഫിക് എസ്. ഐ. ബി.സുരേഷ് കുമാർഎന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മുൻസിപ്പൽ തൊഴിലാളികളും എത്തിയാണ് കട്ടകൾ നീക്കം ചെയ്തത് .



പാലാ പൗരാവകാശ സമിതി പ്രസിഡൻറ് ജോയ് കളരിക്കലും കട്ടകൾ നീക്കാൻ ഒപ്പം കൂടി. ഇവിടെ റൗണ്ടാന കൃത്യമായി ഇല്ലാത്തതു മൂലം നിരവധി അപകടങ്ങളും ഗതാഗതകുരുക്കും പതിവായിരുന്നു. ഇതേ തുടർന്നാണ് ഇത് സംബന്ധിച്ച നിരവധി പരാതികൾ കൊടുത്ത സംഘടനയുടെ നേതൃത്വത്തിൽ തന്നെ ഇന്നലെ രാത്രി കട്ടകൾ ഇവിടെ സ്ഥാപിച്ചത് എന്നാൽ നിയമാനുസൃതം അല്ലാത്തതിനാലാണ് ഇത് ഇപ്പോൾ നീക്കം ചെയ്യേണ്ടി വന്നത്.ഇവിടെ എത്രയും വേഗം കൃത്യമായ റൗണ്ടാന സ്ഥാപിച്ചുകൊണ്ട് ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കണമെന്ന് പാലാ പൗരാവകാശ സമിതി  പ്രസിഡൻറ് ജോയ് കളരിക്കൽ  ആവശ്യപ്പെട്ടു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments