കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതികളെ പിടികൂടി കോട്ടയം ഈസ്റ്റ് പോലീസ്.
05.05 25 തീയതിയാണ് വെള്ളൂർ സ്വദേശിയുടെ ഹീറോ ഹോണ്ടാ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയത്.പരാതി പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളായ 1, പത്തനംതിട്ട ജില്ലയിൽ കൂരംപാല വില്ലേജിൽ കൂരംപാല സൌത്ത് പിഒയിൽ ചാരുവിളയിൽ ഭാഗത്ത് തെങ്ങുംവിള വീട്ടിൽ അഭിജിത്ത് TR വയസ്സ് 21/25 2) പത്തനംതിട്ട ജില്ലയിൽ കൂരംപാല വില്ലേജിൽ പന്തളം പിഒ യിൽ കടക്കാട് ഭാഗം പണ്ടാരത്തിൽ തെക്കേപുര വീട്ടിൽ ജിഷ്ണു വിജയൻ age 19/25 എന്നിവരെ 06.05.25 തീയതി പത്തനംതിട്ടയിൽ നിന്നും പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റു ചെയ്തു.
0 Comments